ജിയോയെ എയര്‍ടെല്‍ കടത്തിവെട്ടി; ഇന്ത്യയില്‍ ഒന്നാമത്

എയര്‍ടെല്‍ പ്രതാപകാലത്തേക്ക് മടങ്ങിവരികയാണോ? സജീവ ഉപയോക്താക്കളുടെ കാര്യത്തില്‍ റിലയന്‍സ് ജിയോയെ പിന്നിലാക്കി ഭാരതി എയര്‍ടെല്‍ മുന്നിലെത്തി. ഒക്ടോബറിലെ കണക്കുപ്രകാരം ഇന്ത്യയിലെ സജീവ വരിക്കാരില്‍ 33.3 ശതമാനം ആളുകള്‍ എയര്‍ടെല്‍ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. 33.2 ശതമാനം പേര്‍ ജിയോ സേവനങ്ങള്‍ ആശ്രയിക്കുന്നു.

ഇതേസമയം, ഇരു കമ്ബനികളും തമ്മിലെ ഇഞ്ചോടിഞ്ച് മത്സരത്തില്‍ നഷ്ടം മുഴുവന്‍ വോഡഫോണ്‍ ഐഡിയക്കാണ് (വി). ഒക്ടോബറില്‍ മാത്രം 12 ലക്ഷം സജീവ വരിക്കാരെ വോഡഫോണ്‍ ഐഡിയ കമ്ബനിക്ക് നഷ്ടപ്പെട്ടു. ഇതോടെ വിയുടെ മൊത്തം സമ്ബാദ്യം 26 കോടി സജീവ ഉപയോക്താക്കളിലേക്ക് ചുരുങ്ങി. ഏപ്രിലിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കമ്ബനിക്ക് ഇതുവരെ 2 കോടി സജീവ വരിക്കാരെ നഷ്ടപ്പെട്ടിട്ടുണ്ട്.

നിലവിലുള്ള എയര്‍ടെല്‍ വരിക്കാരില്‍ 96.74 ശതമാനം പേരും സേവനങ്ങള്‍ സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന് ട്രായി പറയുന്നു. മറുഭാഗത്ത് വിയുടെയും ജിയോയുടെ ചിത്രമിതല്ല. വോഡഫോണ്‍ ഐഡിയ വരിക്കാരില്‍ 88.8 ശതമാനം ആളുകള്‍ മാത്രമാണ് സജീവമായി സേവനങ്ങള്‍ ഉപയോഗിക്കുന്നത്; ജിയോ വരിക്കാരില്‍ സേവനം ഉപയോഗിക്കുന്നവരാകട്ടെ 78.6 ശതമാനം മാത്രവും.

ഈ വര്‍ഷം ജനുവരി - മാര്‍ച്ച്‌ കാലത്ത് ജിയോയെക്കാളുമധികം സജീവ ഉപയോക്താക്കള്‍ എയര്‍ടെലിനുണ്ടായിരുന്നു. എന്നാല്‍ ഏപ്രിലില്‍ ഇരു കമ്ബനികളുടെ സജീവ വരിക്കാരുടെ എണ്ണത്തില്‍ ഒപ്പത്തിനൊപ്പമെത്തി. തുടര്‍ന്ന് മെയ് - ജൂലായ് കാലഘട്ടത്തില്‍ ജിയോയ്ക്കായിരുന്നു വിപണി വിഹിതം കൂടുതല്‍. എന്നാല്‍ ഓഗസ്റ്റ് മുതല്‍ ജിയോയുമായുള്ള അകലം എയര്‍ടെല്‍ കുറച്ചു. സെപ്തംബറില്‍ ജിയോയ്‌ക്കൊപ്പമെത്തിയ എയര്‍ടെല്‍, ഒക്ടോബറില്‍ റിലയന്‍സിനെ പിന്നിലാക്കി വിപണി വിഹിതം കയ്യേറി.

പുതിയ വരിക്കാരെ സ്വന്തമാക്കുന്ന കാര്യത്തിലും 4ജി വരിക്കാരുടെ എണ്ണത്തിലും റിലയന്‍സ് ജിയോയെ എയര്‍ടെല്‍ പിന്നിലാക്കുന്നുണ്ട്. ഒക്ടോബറില്‍ മാത്രം 30 ലക്ഷം പുതിയ വരിക്കാരെ കണ്ടെത്താന്‍ സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള എയര്‍ടെലിന് സാധിച്ചു. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് എയര്‍ടെലിന് പുതിയ വരിക്കാര്‍ കൂടുതായി വരുന്നത്.

എയര്‍ടെലിന്റെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം ഇപ്പോള്‍ 32 കോടിയില്‍ എത്തിനില്‍ക്കുന്നു. ഒക്ടോബറില്‍ 11 ലക്ഷം വരിക്കാരെ കൂടുതല്‍ പിടിച്ച ജിയോയ്ക്ക് 31.9 കോടി വരിക്കാരുണ്ട് ഇന്ത്യയില്‍ സജീവമായി. മറുഭാഗത്ത് ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലമെടുത്താല്‍ വോഡഫോണ്‍ ഐഡിയയുടെ വിഹിതം 30.1 ശതമാനത്തില്‍ നിന്നും 27.1 ശതമാനമായി കുറഞ്ഞത് കാണാം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!