ഉരുളക്കിഴങ്ങ് ചാക്ക് കൊണ്ട് ഡിസൈന്‍ ചെയ്ത കിടിലന്‍ പാന്റ്: വൈറലായി ചിത്രങ്ങള്‍

ഉരുളക്കിഴങ്ങ് കെട്ടിവയ്ക്കുന്ന ചാക്ക് ഉപയോഗിച്ച്‌ ഡിസൈന്‍ ചെയ്ത ഒരു പാന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വസ്ത്ര പ്രദര്‍ശന മേളയില്‍ നിന്നുള്ള ചിത്രമാണ് ട്വിറ്ററിലൂടെ വൈറലായി മാറിയത്. പലാസൊ മൊഡലില്‍ ഡിസൈന്‍ ചെയ്ത പാന്റില്‍ എഴുത്തുകളും കാണാം.

ധാരാളം ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് സമീപത്താണ് ചാക്ക് കൊണ്ട് ഡിസൈന്‍ ചെയ്ത പാന്റും വച്ചിരിക്കുന്നത്. പഞ്ചാബ് ആന്‍ഡ് 2017 എന്ന പേരിലാണ് പാന്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഒഡീഷ ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ബോത്രയാണ് ചിത്രം ട്വീറ്റ് ചെയ്തത്.

ചിത്രത്തിന് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. പാന്റ് വാങ്ങിക്കുന്നവര്‍ക്ക് ഒരു കിലോ ഉരുളകിഴങ്ങ് സൗജന്യം, വീട്ടിലുള്ള അമ്മ ഈ പാന്റ് കാണാതിരിക്കട്ടെ എന്നൊക്കെയാണ് ഉയരുന്ന കമന്റുകള്‍. അതേസമയം ഇവ ഉപയോഗിച്ചാലുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങളെ കുറിച്ചും ചിലര്‍ കമന്റുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!