ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ഇന്‍സ്റ്റ​ഗ്രാം പ്ലാറ്റ്ഫോമുകള്‍ പണിമുടക്കി

വാഷിം​ഗ്ടണ്‍: ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ഇന്‍സ്റ്റ​ഗ്രാം പ്ലാറ്റ്ഫോമുകള്‍ പണിമുടക്കി. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രം​ത്തെത്തിയിരിക്കുന്നത്. ചലര്‍ക്ക് ട്വിറ്റര്‍ ഉപയോ​ഗിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ പ്രശ്നം അഭിമുഖീരരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കളുംസമാന പ്രശ്നം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് ഇന്ത്യന്‍ സമയം 3.15 ഓടെയാണ് ഫേസ്ബുക്കും, ഫേസ്ബുക്കിന്റെ ഉത്പന്നങ്ങളായ മെസഞ്ചര്‍, വാട്സ് ആപ്പ്, ഇന്‍സ്റ്റ​ഗ്രാം എന്നിവ പണിമുടക്കി തുടങ്ങിയത്.

ഡൗണ്‍ ഡിടെക്ടറില്‍ യൂറോപ്പില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കാണിച്ചു. യുഎസ്, മിഡില്‍ ഈസ്റ്റ്, ജപ്പാന്‍ എന്നിവിടങ്ങളിലും സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസം നേരിടുന്നുണ്ട്. വിഷയത്തില്‍ ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!