എയര്‍ ഏഷ്യ ഇന്ത്യ വിടുന്നു ?

മുംബൈ: മലേഷ്യയിലെ ബജറ്റ്​ എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്​. കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്ന കമ്ബനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചേക്കുമെന്നാണ്​ പുറത്ത്​ വരുന്ന വാര്‍ത്തകള്‍. ഇന്ത്യയിലെ നിക്ഷേപങ്ങളില്‍ പുനഃരാലോചന നടത്തുമെന്ന സൂചനകള്‍ എയര്‍ ഏഷ്യ നല്‍കി.

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജപ്പാനിലെ പ്രവര്‍ത്തനങ്ങള്‍ എയര്‍ ഏഷ്യ നിര്‍ത്തിയിരുന്നു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജപ്പാനിലെ മാതൃകയില്‍ എയര്‍ ഏഷ്യ ഇന്ത്യയി​ലേയും നിക്ഷേപത്തില്‍ പുനഃപരിശോധനയുണ്ടാകുമെന്നാണ്​ കമ്ബനി അറിയിച്ചിരിക്കുന്നത്​.

എയര്‍ ഏഷ്യ ഇന്ത്യയില്‍ 49 ശതമാനം ഓഹരിയാണ്​ കമ്ബനിക്കുള്ളത്​. ബാക്കി ഓഹരികള്‍ ടാറ്റ സണ്‍സിന്‍െറ ഉടമസ്ഥതയിലാണ്​. ടാറ്റ ​ഗ്രൂപ്പ്​ എയര്‍ ഏഷ്യയുടെ ഓഹരികള്‍ കൂടി വാങ്ങാന്‍ നീക്കം തുടങ്ങിയതായാണ്​ വാര്‍ത്തകള്‍. അതേസമയം ഏഷ്യയിലെ സാന്നിധ്യം ശക്​തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോകുമെന്നും എയര്‍ ഏഷ്യ അറിയിക്കുന്നുണ്ട്​. 2021 മധ്യത്തോടെ വ്യോമഗതാഗതം സാധാരണനിലയിലാകുമെന്നാണ്​ എയര്‍ ഏഷ്യയുടെ പ്രതീക്ഷ.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!