ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

തിരുവനന്തപുരം: ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഒക്ടോബര്‍ ആറാം തീയതി ബംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പണമിടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ വിളിപ്പിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ മാസം ബിനീഷ് കോടിയേരിെയ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷവും ബിനീഷ് കോടിയേരിക്ക് അന്വേഷണസംഘം ക്ലീന്‍ചിറ്റ് നല്‍കിയില്ല. ബിനീഷിന്‍റെ ഉടമസ്ഥതയിലുള്ള കമ്ബനികളെക്കുറിച്ചും സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ ബിനീഷ് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബിനീഷ് കോടിയേരിയുെട സ്വത്ത് വിവരങ്ങളെക്കുറിച്ച്‌ എന്‍ഫോഴ്സമെന്‍റ് അന്വേഷണം തുടങ്ങിയത്.

ബംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിനായി ബിനീഷ് കോടിയേരി വലിയ തുക നല്‍കിയിരുന്നതായി അനൂപ് മുഹമ്മദ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിച്ച ബിനീഷ് പക്ഷേ, ലഹരി മരുന്ന് കേസുകളെ കുറിച്ച്‌ അറിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!