രോഗ ലക്ഷണങ്ങൾ പ്രകടമാകുന്ന ആദ്യത്തെ 3 ദിവസത്തിനുള്ളിൽ പ്ലാസ്മ നൽകുന്നത് ഏറ്റവും ഫലപ്രദമാണ്: ജിഎംസി ഡീൻ

ഗുരുതരമായ രോഗബാധിതരായ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ പ്ലാസ്മ തെറാപ്പി ചികിത്സ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും മിതമായ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ പ്ലാസ്മ നൽകേണ്ടത് വളരെ പ്രധാനമാണെന്ന് ഗോവ മെഡിക്കൽ കോളേജ് ഡീൻ ഡോ. എസ് എം ബന്ദേക്കർ പറഞ്ഞു. "പനി, ചുമ, കഠിനമായ ശരീരവേദന അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയ ഉടൻ തന്നെ ഒരു രോഗിയെ കൊണ്ടുവന്നാൽ, സുഖം പ്രാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിർഭാഗ്യവശാൽ, പലരും രോഗം ഉയർന്നതിന് ശേഷവും മറ്റ് ചിലർ പത്ത് ദിവസത്തിന് ശേഷവും ആണ് ചികത്സയ്ക്കായി വരുന്നതെന്ന് ” അദ്ദേഹം പറഞ്ഞു. കഠിനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് മൂന്ന് ദിവസത്തിന് ശേഷം ഒരു രോഗിക്ക് പ്ലാസ്മ നൽകാനാവില്ലെന്നല്ല ഉദ്ദേശിക്കുന്നതെന്ന് ബന്ദേക്കർ പറഞ്ഞു. അതിനായി ഒരു പ്രോട്ടോക്കോളും നിലവിലുണ്ട്. എന്നാൽ അത്തരമൊരു രോഗിക്ക് തെറാപ്പി അനുകൂല ഫലങ്ങൾ നൽകുന്നില്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!