മൊബൈൽ ഫോൺ വായിൽ കടിച്ചുപിടിച്ചു; ഗുരുതരപരുക്കേറ്റ് യുവാവ്

വായിൽ കടിച്ചുപിടിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗുരുതരപരുക്കേറ്റ യുവാവിന് ജീവിതം തിരികെ നൽകി ഡൽഹിയിലെ ഡോക്ടർമാർ. 2018 നവംബറിലായിരുന്നു യമൻ പൗരനായ 26കാരന് അപകടം സംഭവിച്ചത്. ജോലിക്കിടെ മൊബൈൽ പല്ലുകൾക്കിടിയിൽ കടിച്ചുപിടിക്കുകയായിരുന്നു. ഇൗ സമയം ഫോൺ പൊട്ടിത്തെറിച്ചു. അപകടത്തിൽ യുവാവിന്റെ വായ പൂർണമായും തകർന്നിരുന്നു.

ഡൽഹിയിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് അദ്ദേഹം ജീവിതം തിരികെ പിടിക്കുന്നത്. തകർന്ന ചുണ്ടും കവിളും നാവും ഡോക്ടർമാർ പുനർനിർമിച്ചു. സംസാരിക്കാമോ ഭക്ഷണം കളിക്കാനോ കഴിയാത്ത അവസ്ഥയിൽ ദുരിതം അനുഭവിക്കുകയായിരുന്നു യുവാവ്. ഒരു വർഷത്തോളം മൃദുവായ ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തിയത്. ഇതോടെയാണ് മികച്ച ചികിൽസ തേടി യുവാവ് ഇന്ത്യയിലെത്തുന്നത്. അപകടത്തിന് ശേഷം ഇയാളുടെ മുഖം വിരൂപമായിരുന്നു. ശസ്ത്രക്രിയയിലൂടെ കൈവിട്ടു പോയ ജീവിതം കൂടിയാണ് യുവാവിന് തിരികെ ലഭിക്കുന്നത്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!