ലോട്ടറികൾക്ക്  28% നികുതി ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിലിൽ തീരുമാനം

 ന്യൂഡൽഹി: എല്ലാ ലോട്ടറികൾക്കും 28% നികുതി ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിലിൽ തീരുമാനം. വോട്ടെടുപ്പിലൂടെയാണ് ജിഎസ്ടി കൗൺസിൽ ലോട്ടറി നികുതിയുടെ കാര്യത്തിൽ തീരുമാനമെടുത്തത്. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പുതിയ തീരുമാനത്തെ എതിർത്തെങ്കിലും വോട്ടെടുപ്പിലൂടെ പാസാവുകയായിരുന്നു.  

 ഇതുവരെ ലോട്ടറികൾക്ക് രണ്ട് നികുതിയാണ് ഏർപ്പെടുത്തിയത്. എന്നാൽ ഈ രണ്ട് നികുതികളും ഏകീകരിക്കാനാണ് ബുധനാഴ്ച ചേർന്ന ജിഎസ്ടി കൗൺസിലിൽ തീരുമാനമായത്. ആദ്യമായാണ് ജിഎസ്ടി കൗൺസിലിൽ വോട്ടെടുപ്പിലൂടെ ഒരു തീരുമാനം കൈക്കൊള്ളുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.   രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഡൽഹി, പുതുച്ചേരി, മധ്യപ്രദേശ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി ഏകീകരിക്കുന്നതിനെ എതിർത്തത്.  



കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!