രാജ്യം ഇപ്പോൾ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനു കാരണം യുപിഎ സർക്കാർ;  രഘുറാം രാജൻ

ന്യൂഡൽഹി: രാജ്യം ഇപ്പോൾ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനു കാരണമായ പല ഘടകങ്ങളും മുൻ യുപിഎ സർക്കാരിന്റെ വകയാണെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ. ഒന്നാം മോദി സർക്കാർ അധികാരമേറ്റപ്പോൾ, മുൻ സർക്കാരിൽനിന്ന് കൈമാറിക്കിട്ടിയതാണ് അവ. അതിൽ ചിലതാണ് ഇപ്പോൾ രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഉത്ഭവത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ‘സമ്പദ്‌വ്യവസ്ഥയെ എങ്ങനെ സ്ഥിരതയുള്ളതാക്കാം’ എന്ന ലേഖനത്തിലാണ് രഘുറാം രാജന്റെ വെളിപ്പെടുത്തൽ. കേന്ദ്ര സർക്കാർ ചെയ്യുന്നത്‌ തെറ്റാണ്, കാരണം അവർക്ക് വ്യക്തതയില്ല:

പി. ചിദംബരം യുപിഎ സർക്കാരിൽ നിന്ന് മോദി സർക്കാരിനു ‘കൈമാറിക്കിട്ടിയ’തെന്ന് രഘുറാം രാജൻ പറയുന്ന അഞ്ച് കാര്യങ്ങൾ

1) അടിസ്ഥാന സൗകര്യ പദ്ധതികൾ സ്തംഭിച്ചത്– ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ, കൽക്കരി പോലുള്ള മേഖലയിലെ നിക്ഷേപങ്ങളുടെ അഭാവം, സർക്കാർ അനുമതി നൽകുന്നതിലെ വേഗക്കുറവ് എന്നിവ അടിസ്ഥാന സൗകര്യമേഖലയിലെ പദ്ധതികൾ സ്തംഭിക്കാൻ കാരണമായി.

2) വൈദ്യുതി ഉൽപാദനത്തിലെയും വിതരണത്തിലെയും പ്രശ്നം–  കടക്കെണിയിലായ ഊർജ്ജ കമ്പനികൾ തുക വൈകിപ്പിക്കുകയോ വാങ്ങൽ നിർത്തുകയോ ചെയ്തതിനാൽ നിലവിലുള്ള വൈദ്യുതി ഉൽ‌പാദകർ പ്രതിസന്ധിയിലായിരുന്നു.

3) വിപണിയിലെ നിക്ഷേപം കുറഞ്ഞു – നിക്ഷേപകർ സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ കിട്ടാക്കടം പെരുകി. തൽഫലമായി, നിക്ഷേപങ്ങൾ മന്ദഗതിയിലായി.

4) കാർഷിക മേഖലയിലെ പ്രതിസന്ധി– പതിറ്റാണ്ടുകൾ പഴക്കമുള്ള, സർക്കാരുകളുടെ വികലമായ വിലനിർണ്ണയവും സബ്സിഡി നൽകലും കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കി.

5) കാർഷിക മേഖലയിലെ ഇടനിലക്കാരെ ഇല്ലാതാക്കുന്നതിൽ കഴിഞ്ഞ സർക്കാരുകളുടെ പരാജയം മറ്റൊരു പ്രശ്‌നമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുതിയ സാങ്കേതികവിദ്യകളോ വിത്തുകളോ ഭൂമിയോ കർഷകർക്കു ലഭ്യമാക്കാൻ ശ്രമിക്കുന്നതിനു പകരം വായ്പ എഴുതിത്തള്ളലിനായി ശ്രദ്ധിച്ചു. കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!